പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വ​തി-​യു​വാ​ക്ക​ൾ​ക്ക് ജോ​ലി: നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കും
Sunday, May 29, 2022 1:52 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വ​തി-​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് ജി​ല്ലാ വി​ക​സ​ന സ​മി​തി​യു​ടെ അം​ഗീ​കാ​രം. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ വി​വി​ധ തൊ​ഴി​ലു​ക​ൾ​ക്കാ​യി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ യു​വാ​ക്ക​ളു​ടെ പേ​രു ചേ​ർ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും സ​മി​തി അം​ഗീ​കാ​രം ന​ൽ​കി.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നു പു​റ​മേ കേ​ര​ള പ​ബ്ലി​ക്് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ലും ഇ​തു​വ​ഴി പേ​രു​ചേ​ർ​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ത​ത് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ര​ജി​സ്റ്റ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തും. ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഓ​രോ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ വീ​തം നി​യോ​ഗി​ക്കും. കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ൽ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ്‍​ലൈ​ൻ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റാ​യ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ സ​ഹാ​യം തേ​ടും. പ​ദ്ധ​തി പൂ​ർ​ത്തീ​യാ​ക്കു​ന്ന​തി​ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.