പോ​ലീ​സു​കാ​രെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: മു​ഖ്യപ്ര​തി ഒ​ളി​വി​ൽ
Friday, May 27, 2022 12:34 AM IST
മ​ഞ്ചേ​രി: പോ​ലീ​സു​കാ​രെ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യെ ഇ​നി​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​കാ​തെ പോ​ലീ​സ്. മ​ഞ്ചേ​രി കോ​ഴി​ക്കോ​ട് റോ​ഡി​ൽ ചി​ത്ര​കൂ​ടം വീ​ട്ടി​ൽ വി.​പ്ര​തീ​ഷാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 13ന് ​പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്ക് പ​ന്ത​ല്ലൂ​ർ തെ​ക്കും​പാ​ട് ക​ണ​ക്ക​ഞ്ചേ​രി എ​റ​ത്താ​ട​ൻ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.​
ഉ​ത്സ​വ​പ​റ​ന്പി​ന​ടു​ത്ത് പ​ണം വെ​ച്ച് ചീ​ട്ടു​ക​ളി​ക്കു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ​താ​യി​രു​ന്നു പാ​ണ്ടി​ക്കാ​ട് എ​സ്ഐ​യും സം​ഘ​വും. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സം​ഘം ക​ല്ലെ​ടു​ത്തെ​റി​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​ല്ലേ​റി​ൽ എ​സ്ഐ ഇ.​ഐ.​അ​ര​വി​ന്ദ​ൻ, എ​എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​തി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​

മൂ​ന്ന് പ്ര​തി​ക​ളെ സം​ഭ​വ ദി​വ​സം ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ര​ണ്ടു പ്ര​തി​ക​ളെ മാ​ർ​ച്ച് 14നും ​ഒ​രാ​ളെ ഏ​പ്രി​ൽ 20നും ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ പ്ര​തി​യാ​യ പ്ര​തീ​ഷി​നെ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.