‘ച​രി​ത്രപു​സ്ത​ക​ത്തി​ന് മു​ഴു​വ​ൻ തു​ക​യും ന​ൽ​ക​ണം’ മു​ൻ പ്ര​സി​ഡ​ന്‍റ് നി​യ​മന​ട​പ​ടി​ക്ക്
Tuesday, January 25, 2022 11:26 PM IST
ക​രു​വാ​ര​കുണ്ട്: ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചേ​റു​ന്പ് ദേ​ശ​ത്തി​ന്‍റെ​യും ച​രി​ത്ര ഗ്ര​ന്ഥം ത​യാ​റാ​ക്കി​യ​തി​ന് മു​ഴു​വ​ൻ പ​ണ​വും ന​ൽ​കാ​ത്ത ഭ​ര​ണ സ​മി​തി​യു​ടെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന ത​ല​ത്തി​ൽ ഏ​റെ പ്ര​ശം​സ നേ​ടി​യ​താ​യി​രു​ന്നു ച​രി​ത്ര ഗ്ര​ന്ഥം.

പി.​ഷൗ​ക്ക​ത്ത​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റായി​രു​ന്ന​പ്പോ​ഴാ​ണ് ച​രി​ത്ര ഗ്ര​ന്ഥ​ര​ച​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​രു​വാ​ര​കുണ്ടി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ​കാ​ര​ൻ​മാ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന പ്ര​മു​ഖ​ര​ട​ങ്ങി​യ​താ​യി​രു​ന്നു എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ്. ഏ​റെ നാ​ള​ത്തെ ക​ഠി​ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ​മി​തി ഗ്ര​ന്ഥം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ പ്ര​സാ​ധ​ക​ർ​ക്ക് മു​ഴു​വ​ൻ പ​ണ​വും ന​ൽ​കും മു​ന്പ് ഭ​ര​ണ​സ​മി​തി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. പു​തി​യ ഭ​ര​ണ​സ​മി​തി ച​രി​ത്ര ഗ്ര​ന്ഥ​ത്തി​നു മു​ഴു​വ​ൻ പ​ണ​വും ന​ൽ​കാ​ത്ത​തു വി​വാ​ദ​മാ​യി​രു​ന്നു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.