കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ 60 ല​ക്ഷം ക​ട​ന്നു
Saturday, January 22, 2022 12:29 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ 60 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.60,37,900 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.

ഇ​തി​ൽ 33,26,753 പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 26,93,523 പേ​ർ​ക്ക് ര​ണ്ടാം ഡോ​സും 17624 പേ​ർ​ക്ക് ക​രു​ത​ൽ ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്.15 വ​യ​സ്‌​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള 3326753 പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​നും 2693523 പേ​ർ​ക്ക് പേ​ർ​ക്ക് ര​ണ്ടാം ഡോ​സും 17624 പേ​ർ​ക്ക് ക​രു​ത​ൽഡോ​സ് വാ​ക്സി​നും ന​ൽ​കി.