വീ​ൽ​ചെ​യ​ർ ന​ൽ​കി യു​വാ​വ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Friday, January 21, 2022 12:36 AM IST
തി​രൂ​ർ​ക്കാ​ട്: കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു വീ​ൽ​ചെ​യ​ർ ന​ൽ​കി യു​വാ​വ് ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ചു. തോ​ണി​ക്ക​ര പീ​ച്ചാ​ണി പ​റ​ന്പി​ലെ കു​ടി​യി​രി​പ്പി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഹ​നീ​ന്‍റെ 22-ാം ജ​ൻ​മ​ദി​നം പാ​ലി​യേ​റ്റീ​വ് ദി​ന​മാ​യി​രു​ന്ന ഇ​ക്ക​ഴി​ഞ്ഞ 15നാ​യി​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ത്പ​ര​നാ​യ യു​വാ​വ് ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് വീ​ൽ​ചെ​യ​ർ ന​ൽ​കി​യാ​ണ് പി​റ​ന്നാ​ളാ​ഘോ​ഷി​ച്ച​ത്. തി​രൂ​ർ​ക്കാ​ട് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് വീ​ൽ​ചെ​യ​ർ വാ​ങ്ങി ന​ൽ​കി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യ ഹ​നീ​ൻ പാ​ലി​യേ​റ്റീ​വ് ദി​ന​ത്തി​ൽ വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​ലും സ​ജീ​വ​മാ​യി​രു​ന്നു.