ഡോ​.പ്ര​ദീ​പ​ൻ ദി​നാ​ച​ര​ണം
Wednesday, January 19, 2022 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹ​ജീ​വി​ക​ൾ​ക്കു വേ​ണ്ടി സ​മൂ​ഹ​ത്തോ​ടൊ​പ്പം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് വെ​റ്റ​റി​ന​റി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ജി​വി​ഒ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ മു​ൻ​കാ​ല സം​ഘ​ട​നാ നേ​താ​വും ജ​ന​കീ​യ ഡോ​ക്ട​റു​മാ​യി​രു​ന്ന ഡോ. ​പി.​വി പ്ര​ദീ​പ​ൻ അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​ക്ക​ര​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷീ​ര​ക​ർ​ഷ​ക​നാ​യ പ​ര​മേ​ശ്വ​ര​ൻ മാ​ലാ​പ​റ​ന്പ​ത്തി​നെ ആ​ദ​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മൃ​ഗാ​രോ​ഗ്യ ക്യാ​ന്പി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി.

കൗ​ണ്‍​സി​ല​ർ അ​നി​ൽ​കു​മാ​ർ, ഡോ.​പി കാ​ർ​ത്തി​കേ​യ​ൻ, ഡോ.​കെ.​എ സ​ജീ​വ്കു​മാ​ർ, ഡോ.​പി.​എ​ൻ. അ​ജ​യ​കു​മാ​ർ, ഡോ. ​ഷ​മീം ആ​ലു​ങ്ങ​ൽ, ഡോ.​ശി​വ​കു​മാ​ർ, ഡോ. ​ജോ​ബി​ൻ, ഡോ. ​ഷീ​ജാ​വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.