മൃ​ഗ​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ ചി​പ്പ് വ​രു​ം: മ​ന്ത്രി ചി​ഞ്ചു​റാ​ണി
Saturday, January 15, 2022 12:19 AM IST
മ​ല​പ്പു​റം: വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് റേ​ഡി​യോ ഫ്രീ​ക്ക​ൻ​സി ചി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി .

കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കി​സാ​ൻ റെ​യി​ൽ പ​ദ്ധ​തി​യി​ലൂ​ടെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് കാ​ലി​ത്തീ​റ്റ ഉ​ത്പ്പാ​ദി​പ്പി​ച്ച് ക്ഷീ​ര ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കും.

ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഹെ​ക്ട​റി​ന് 16000 രൂ​പ ചെ​ല​വ​ഴി​ച്ച് പ​ച്ച​പു​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഏ​റ്റ​വും പോ​ഷ​ണ​മൂ​ല്യ​മു​ള്ള പാ​ൽ, മു​ട്ട, മാം​സം എ​ന്നി​വ ന​ൽ​കു​ന്ന ത​ന​ത് നാ​ട​ൻ ജ​ന​സു​ക​ളു​ടെ ഉ​ത്പ്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കും.

കൃ​ത്യ​മാ​യ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി കു​ള​ന്പു​രോ​ഗം പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞ​ത് ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി കൊ​ണ്ടു​പോ​കാ​നാ​യ​ത് ഈ ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണെ​ന്നും .

കേ​ര​ള​ത്തി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സി​യു​ജി മൊ​ബൈ​ൽ ക​ണ​ക്ഷ​ൻ ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്് പി.​യു പ്രേ​മ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ ക​ല്ലിം​ഗ​ൽ, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സ​ജീ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം എ​ച്ച് വി​ൻ​സെ​ന്‍റ്്, എ​ൻ.​കെ.​എം.ബ​ഷീ​ർ, പി.ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 14 ജി​ല്ല​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.