മ​ങ്ക​ട​യി​ൽ വി​ദ്യാ​ഭ്യാ​സ സ​മി​തി യോ​ഗം ചേ​ർ​ന്നു
Saturday, October 23, 2021 12:51 AM IST
മ​ങ്ക​ട :ര​ണ്ടു വ​ർ​ഷം ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ പ​ഠ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സു​മു​റി​ക​ളി​ൽ എ​ത്തു​ന്പോ​ൾ അ​ധ്യാ​പ​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. ദീ​ർ​ഘ​നാ​ളാ​യി അ​ട​ഞ്ഞു കി​ട​ന്ന സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും വി​ദ്യാ​ഭ്യാ​സ സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൾ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സൗ​ദ, അ​ഡ്വ. അ​സ്ക​ർ​അ​ലി, എ​ൻ.​കെ.ഹു​സൈ​ൻ, ഉ​മ്മു​കു​ൽ​സു ച​ക്ക​ച്ച​ൻ, സു​ഹ്റാ​ബി കാ​വു​ങ്ങ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
മെം​ബ​ർ ടി.​പി ഹാ​രി​സ്, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ഫ​ർ വെ​ള്ളെ​ക്കാ​ട്ട്, എ​ഇ​ഒ ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.