ഹോ​ട്ട​ലു​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക കാ​ണു​ന്നി​ല്ല; വി​ല തോ​ന്നി​യ പോ​ലെ
Wednesday, October 20, 2021 12:04 AM IST
മ​ഞ്ചേ​രി: ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റുക​ളി​ലും വി​ല​വി​വ​ര​പ​ട്ടി​ക കാ​ണു​ന്നി​ല്ല. ലോ​ക്ഡൗ​ണി​ന് ശേ​ഷം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും തോ​ന്നി​യ പോ​ലെ​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ​ക്കു തോ​ന്നി​യ വി​ല ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ കോ​വി​ഡി​നു മു​ന്പ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. 2018 ഡി​സം​ബ​ർ 19ന് ​ന​ട​ന്ന ജി​ല്ലാ സ​മി​തി​യി​ലെ​ടു​ത്ത തീ​രു​മാ​നം ജി​ല്ലാ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റും ലീ​ഗ​ൽ മെ​ട്രോ​ള​ജി, പോ​ലീ​സ്, ആ​രോ​ഗ്യം, സെ​യി​ൽ ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും അ​ട​ങ്ങി​യ സ​മി​തി ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് വ​ന്ന​തോ​ടെ അ​വ​താ​ള​ത്തി​ലാ​യി. കോ​വി​ഡാ​ന​ന്ത​രം അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കു വി​ല കൂ​ടി​യെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ല​വി​വ​ര​പ്പ​ട്ടി​ക എ​ടു​ത്തു​മാ​റ്റി ഓ​രോ​രു​ത്ത​രും തോ​ന്നി​യ പോ​ലെ വി​ല ഈ​ടാ​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റുക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​യി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ ബി​ല്ല് ക​ണ്ടു ഞെ​ട്ടു​ക​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​വി​ലു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല​വി​വ​ര ബോ​ർ​ഡു​ക​ൾ ഇ​പ്പോ​ഴും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ല. കോ​ഴി​യി​റ​ച്ചി, മീ​ൻ എ​ന്നി​വ​യു​ടെ വി​ല​ക​ളി​ൽ പ​ല​പ്പോ​ഴും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ വി​ല​കൂ​ടു​ന്പോ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ നി​ര​ക്ക് പി​ന്നീ​ട് കു​റ​യ്ക്കാ​റി​ല്ല.