കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നം ഡ്യൂപ്ലിക്കറ്റ് ക​ട​ക​ളി​ൽ: എ.​വി​ജ​യ​രാ​ഘ​വ​ൻ
Monday, October 18, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നം ഡ്യൂ​പ്ലി​ക്ക​റ്റ് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലാ​ണെ​ന്ന് സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രി​ഹാ​സം. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നെ ന്യാ​യീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മീ​പ​ന​മെ​ന്നു വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.
സി​പി​എം കീ​ഴാ​റ്റൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ കോ​ണ്‍​ഗ്ര​സും മു​സ്ലിം​ലീ​ഗും സി​പി​എ​മ്മി​നെ മു​ഖ്യ ശ​ത്രു​ക്ക​ളാ​യാ​ണ് കാ​ണു​ന്ന​ത്.
ലീ​ഗു​കാ​രു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെയും സ​ഹാ​യ​ത്താ​ലാ​ണ് ബി​ജെ​പി​യു​ടെ കൊ​ടി കേ​ര​ള നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ അ​തു​മ​ട​ക്കി വ​യ്ക്കാ​ൻ എ​ൽ​ഡി​എ​ഫി​നു ക​ഴി​ഞ്ഞുവെന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
വീ​ടി​ല്ലാ​ത്ത ഒ​രു പാ​വ​പ്പെ​ട്ട​വ​നും കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​റു​വ​രി​പ്പാ​ത വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.