കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു
Wednesday, October 13, 2021 12:50 AM IST
മ​ഞ്ചേ​രി: ക​ന​ത്ത​മ​ഴ​യി​ൽ അ​യ​നി​ക്കു​ത്ത് തോ​ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു സ​മീ​പ​ത്തു​ള്ള ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മ​ഞ്ചേ​രി ചു​ള്ള​ക്കാ​ട് യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റി പാ​ർ​പ്പി​ച്ചു. ഏ​ഴു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മ​ട​ക്കം പ​തി​നൊ​ന്നു പേ​രെ​യാ​ണ് ഏ​റ​നാ​ട് ത​ഹ​സീ​ൽ​ദാ​ർ പി.​എ​ൻ വി​ജ​യ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മാ​റ്റി പാ​ർ​പ്പി​ച്ച​ത്.
ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ മ​ഴ ക​ന​ത്ത​തോ​ടെ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും തു​ട​രു​ന്നു. ഇ​ന്ന​ലെ തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജി​ൽ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു. കു​ട്ട​ശേ​രി ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള മ​തി​ലാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. മ​ര​ത്താ​ണി​യി​ൽ കാ​ക്ക​ത്ത​ട​ത്തി​ൽ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തു വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. അ​രീ​ക്കോ​ട് മ​ണ്ണി​ടി​ഞ്ഞ് കൊ​ന്ന​ച്ചാ​ലി​ൽ അ​ബ്ദു​റ​ഹ്മാ​ന്‍റെ വീ​ടി​നു നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

വ​ന​പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു

ക​രു​ളാ​യി: ചെ​റു​പു​ഴ -നെ​ടു​ങ്ക​യം വ​ന​പാ​ത​യി​ൽ വീ​ട്ടി​മ​രം ക​ട​പു​ഴ​കി വീ​ണു. നാ​ലു വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. നെ​ടു​ങ്ക​യം കോ​ള​നി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി മു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേരം നാ​ലു മ​ണി​യോ​ടെ​യാ​ണ് കൂ​റ്റ​ൻ വീ​ട്ടി മ​രം റോ​ഡി​നു കു​റു​കെ ക​ട​പു​ഴ​കി വീ​ണ​ത്. മു​ണ്ട​ക്ക​ട​വി​ൽ തൊ​ഴി​ലു​റ​പ്പ് യോ​ഗം ക​ഴി​ഞ്ഞു ഇ​തു​വ​ഴി പോ​യ പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ.അ​ബ്ദു​റ​ഹി​മാ​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ബി.ഷാ​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ഴി​യി​ൽ കു​ടു​ങ്ങി. കെഎ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നീ​യ​ർ മെ​ൽ​വി​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ൻ​മാ​ൻ​മാ​രാ​യ കൃ​ഷ്ണ​ൻ, കോ​യ, സു​രേ​ഷ്ബാ​ബു, വ​ർ​ക്ക​ർ ജ​നാ​ർ​ദ​ന​ൻ വൈ​ദ്യു​തി തൂ​ണു​ക​ൾ നീ​ക്കി അ​പ​ക​ട​മൊ​ഴി​വാ​ക്കി.