തട്ടിപ്പുകേസിലെ പ്രതി പിടിയിൽ
Sunday, September 26, 2021 9:51 PM IST
മ​ല​പ്പു​റം: കൈ​ത്ത​റി വ്യാ​പാ​രി​യി​ൽ നി​ന്ന് 24 ല​ക്ഷ​ത്തി​ലെ​റെ രൂ​പ തട്ടിയെടുത്ത തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി പി​ടി​യി​ൽ. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ ന​ഗ​റി​ലെ പു​ക​യൂ​ർ ഒ​ള​ക​ര കോ​യാ​സ്മു​ഖം വീ​ട്ടി​ൽ അ​ബ്ദു​ൾ ഗ​ഫൂ​റി(37)​നെ​യാ​ണ് ബാ​ല​രാ​മ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​രം പ​ഴ​യ​ക​ട ലൈ​നി​ൽ ആ​ശാ ഹാ​ൻ​ഡ്‌​ലൂ​മി​ൽ നി​ന്ന് നി​ര​വ​ധി ത​വ​ണ​ക​ളി​ലാ​യി കൈ​ത്ത​റി വ​സ്ത്രം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച പ്ര​തി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.