ക്യു​നെ​റ്റ് ത​ട്ടി​പ്പു​കേ​സി​ൽ കു​റ്റി​പ്പു​റ​ത്ത് കേ​സെ​ടു​ത്തു
Sunday, September 26, 2021 1:24 AM IST
കു​റ്റി​പ്പു​റം: ക്യു​നെ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ കു​റ്റി​പ്പു​റ​ത്ത് കേ​സെ​ടു​ത്തു. കു​റ്റി​പ്പു​റം ന​ടു​വ​ട്ടം സ്വ​ദേ​ശി പ​ര​പ്പി​ൽ അ​ബ്ദു​ൾ ജ​ലാ​ലി​ന്‍റെ 4.5 ല​ക്ഷം രൂ​പ ക്യു​നെ​റ്റ് എ​ന്ന ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​യു​ടെ ഫ്രാ​ഞ്ചൈ​സി എ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രി​ച​യ​ക്കാ​രാ​യ വെ​ട്ടം പ​രി​യാ​പു​രം സ്വ​ദേ​ശി​ക​ളാ​യ പാ​ല​ക്ക​വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് റി​ഷാ​ദ്, ഇ​ടി​വെ​ട്ടി​യ​ക​ത്ത് മു​ഹ​മ്മ​ദ് സ​ജീ​ഷ് എ​ന്നി​വ​ർ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.
ഫ്രാ​ഞ്ചൈ​സി കി​ട്ടാ​ൻ താ​മ​സി​ച്ച​പ്പോ​ൾ ഇ​വ​ർ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​വ​ർ​ക്കു മ​ൾ​ട്ടി​ലെ വ​ൽ മാ​ർ​ക്ക​റ്റിം​ഗ് മോ​ഡ​ൽ ബി​സി​ന​സാ​ണെ​ന്നും മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രാ​ണെ​ന്നും മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നു ഇ​വ​രോ​ട് നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​തി​ക​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു.