കാ​യി​ക​രം​ഗ​ത്ത് സ്വ​കാ​ര്യ​നി​ക്ഷേ​പം നി​രു​ൽസാഹ​പ്പെ​ടു​ത്തി​ല്ല: മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്്മാ​ൻ
Sunday, September 26, 2021 1:24 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് കാ​യി​ക രം​ഗ​ത്ത് സ്വ​കാ​ര്യ​നി​ക്ഷേ​പം നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്തി​ല്ലെ​ന്നും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ കാ​യി​ക​സം​രം​ഭ​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും കാ​യി​ക​മ​ന്ത്രി വി.​അ​ബ്്ദു​റ​ഹ്്മാ​ൻ പ​റ​ഞ്ഞു. മ​ല​പ്പു​റം പ്ര​സ് ക്ല​ബ്ബി​ന്‍റെ മീ​റ്റ് ദി ​മി​നി​സ്റ്റ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​യി​ക സാ​ക്ഷ​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ കാ​യി​ക​പ​ഠ​നം ഉ​ൾ​പ്പെ​ടു​ത്തും. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ കാ​യി​കാ​ധ്വാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. മു​ന്പ് കാ​ല​ത്ത് കൃ​ഷി​യും അ​നു​ബ​ന്ധ​ജോ​ലി​ക​ളു​മാ​യി കാ​യി​കാ​ധ്വാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ രീ​തി​ക​ൾ മാ​റി​യി​രി​ക്കു​ന്നു. കാ​യി​ക​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി ചു​ണ്ടി​ക്കാ​ട്ടി.