വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ന്ന് മൊ​ബൈ​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടി
Saturday, September 25, 2021 1:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ന്ന് മൊ​ബൈ​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്ന പ്ര​തി​ക​ളെ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. 23നു ​മാ​ലാ​പ​റ​ന്പി​ൽ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ടു​ത്തു​ള്ള പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ബി​ൽ​ഡി​ങ്ങി​ൽ ജോ​ലി എ​ടു​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച അ​ങ്ങാ​ടി​പ്പു​റം പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്മാ​ൻ (21), മ​ന്പാ​ട് പ​ത്താ​യ​ക​ട​വ​ൻ വീ​ട് ഷ​ബീ​ബ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ക​ദേ​ശം 60,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്.
വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് പ്ര​തി​ക​ൾ മൊ​ബൈ​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത്. ഈ​കേ​സി​ലെ പ്ര​തി​യാ​യ ഷ​ബീ​ബി​ന് നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, മ​ഞ്ചേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.