പ​ണി​മു​ട​ക്കും ധ​ർ​ണ​യും ന​ട​ത്തി
Saturday, September 25, 2021 1:02 AM IST
കാ​ളി​കാ​വ്: അം​ഗ​ൻ​വാ​ടി ആ​ശ വ​ർ​ക്ക​ർ​മാ​ർ - സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​ണി​മു​ട​ക്കും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ചോ​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി.​എ​ച്ച്.​ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ​പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ചോ​ക്കാ​ട്ട് പ​ണി​മു​ട​ക്ക് സ​മ​ര​വും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്. മി​നി​മംവേ​ത​നം 21000 രൂ​പ​യാ​ക്കു​ക, പെ​ൻ​ഷ​നും റി​സ്ക് അ​ല​വ​ൻ​സും പ​തി​നാ​യി​രം രൂ​പ വീ​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.
അം​ഗ​ൻ​വാ​ടി - ആ​ശ വ​ർ​ക്ക​ർ​മാ​ർ സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റിന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, ഇ​ന്ധ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​ര​ക്ഷ​ണം ന​ൽ​കു​ക, ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ക, പൊ​തു​മേ​ഖ​ല​യു​ടെ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം നി​ർ​ത്തു​ക, ക​ർ​ഷ​ക ദ്രോ​ഹ​ന​യം തി​രു​ത്തു​ക തു​ട​ങ്ങി​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.
സ്കീം ​വ​ർ​ക്കേ​ഴ്സ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
സ​മ​ര​ത്തി​ൽ മ​രു​ത​ത്ത് മൈ​മൂ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​ബേ​ബി​ല​ത, വി.​പി.​സ​ജീ​വ​ൻ, കെ.​ടി.​മു​ജീ​ബ്, എ.​പി.​രാ​ജ​ൻ, മു​പ്ര​ഷ​റ​ഫു​ദ്ദീ​ൻ, കെ.​മു​ഹ​മ്മ​ദാ​ലി, കെ.​വി.​റ​ഉൗ​ഫ, എ.​പ​ങ്ക​ജ​വ​ല്ലി, ഹ​സീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.