മഞ്ചേരി സിഎച്ച് ബൈപാസ് നവീകരണം നീളുന്നു
Wednesday, September 22, 2021 1:08 AM IST
മ​ഞ്ചേ​രി : സി ​എ​ച്ച് ബൈ​പാ​സ്് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു പോ​കു​ന്നു. ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് മ​ഞ്ചേ​രി സി ​എ​ച്ച് ബൈ​പാ​സ് ന​വീ​ക​രി​ക്കു​ന്ന​ത്.
ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ച​മ​യം മു​ത​ൽ പെ​ട്രോ​ൾ പ​മ്പു വ​രെ​യു​ള്ള അ​ഴു​ക്കു​ചാ​ൽ പ്ര​വൃ​ത്തി​ക​ളും മ​ഴ​യ്ക്കു മു​മ്പു പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. തു​ട​ർ​ന്നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. പെ​ട്രോ​ൾ പ​മ്പു മു​ത​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​ർ സ്ഥ​ല ത്തു ​ക​യ്യേ​റ്റം ക​ണ്ടെ​ത്തി. ഈ ​സ്ഥ​ലം പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റേ താ​ണെ​ന്ന് പി​ഡ​ബ്ല്യു​ഡി​യും അ​ല്ലെ​ന്ന് സ്ഥ​ലം ഉ​ട​മ​ക​ളും പ​റ​യു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​നെ​തി​രെ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നെ പ്ര​തി​ചേ​ർ​ത്തു സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.
സ്ഥ​ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​താ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഇ​വി​ടെ റോ​ഡി​നു​ള്ള സ്ഥ​ലം ന​ട​ന്ന സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ രേ​ഖ റ​വ​ന്യൂ​വ​കു​പ്പി​ൽ ആ​ണു​ള്ള​ത് . സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ചും സ​ർ​വേ റി​പ്പോ​ർ​ട്ടു​ക​ളും ല​ഭ്യ​മ​ല്ല എ​ന്നാ​യി​രു​ന്നു ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​രു​ടെ പ്ര​തി​ക​ര​ണം. ഇ​തോ​ടെ കേ​സ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.
കോ​വി​ഡ് ആ​യ​തി​നാ​ൽ സ​ർ​വ​യ​ർ ഇ​ല്ല. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു സ​ർ​വ​യ​രെ ദേ​ശീ​യ​പാ​ത​യു​ടെ ഡ്യൂ​ട്ടി ക്ക് ​എ​ടു​ത്തു. സി ​എ​ച്ച് ബൈ​പാ​സി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തും റോ​ഡി​ലെ കു​ഴി​ക​ളും ഇ​ട​ത​ട​വി​ല്ലാ​തെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ് . കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്.