ഇ​ന്ന് ധ​ർ​ണ
Monday, September 20, 2021 12:52 AM IST
മ​ല​പ്പു​റം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഇ​ന്നു രാ​വി​ലെ 10 മ​ണി​ക്ക് ധ​ർ​ണ ന​ട​ത്തും. മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​സാ​രി​ക്കും. വ​ർ​ധിച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​മു​ത​ലു​ക​ളും കോ​ർ​പ്പ​റേ​റ്റ് ഭീ​മ·ാ​ർ​ക്ക് വി​റ്റു​തു​ല​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ഡോ​ള​ർ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്പാ​കെ ന​ൽ​കി​യ മൊ​ഴി​യെ കു​റി​ച്ചു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം വെ​ടി​ഞ്ഞ് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.