ക​രു​വാ​ര​കു​ണ്ടി​ൽ വീ​ണ്ടും പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ
Thursday, September 16, 2021 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് അ​യ്യ​പ്പ​ൻകാ​വി​ലും പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ആ​ലും​ക്കു​ന്നി​ലെ ബ​ഹ​ദൂ​ർ സിം​ഗ് ഭാ​യി​യാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പു​ലി​യു​ടേ​തെ​ന്നു തോ​ന്നു​ന്ന കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ക​ക്ക​റ, അ​ൽ​ഫോ​ൻ​സ്ഗി​രി എ​ന്നീ മേ​ഖ​ല​ക​ൾ​ക്കു പു​റ​മെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയാ​യി പ​യ്യാ​ക്കോ​ട്, അ​യ്യ​പ്പ​ൻ കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളും പു​ലി ഭീ​തി​യി​ലാ​ണ്.​പ​യ്യാ​ക്കോ​ട്ടി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​ടി​നെ ക​ടി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തു മു​ത​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.
ഇ​തി​നു പി​റ​കെ​യാ​ണി​പ്പോ​ൾ അ​യ്യ​പ്പ​ൻ​കാ​വ് ആ​ലും​കു​ന്നി​ലും പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴു​മ​ണി​യോ​ടെ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന ബ​ഹ​ദൂ​ർ സിം​ഗ് ഭാ​യി​യാ​ണ് പു​ലി​യെ ക​ണ്ട​ത്. സ​മീ​പ​ത്തെ പ​റ​ന്പി​ലൂ​ടെ പു​ലി ഓ​ടു​ന്ന​താ​ണ് ക​ണ്ട​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​ദേ​ശ​ത്ത് പു​ലി​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പു​ലി ഭീ​തി​യ​ക​റ്റാ​ൻ വ​ന​പാ​ല​ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​വു​ക​യാ​ണ്.