കോ​വി​ഡ് അ​നു​ബ​ന്ധ ജ​ന​കീ​യ​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ നീ​ക്കം
Tuesday, September 14, 2021 11:56 PM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം മാ​വോ​യി​സ്റ്റു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി സൂ​ച​ന. പ​ക​രം കോ​വി​ഡ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന വി​വി​ധ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​ണു ശ്ര​മം. 2012 മു​ത​ൽ വ​യ​നാ​ട്ടി​ൽ നി​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ പോ​ത്തു​ക​ല്ല് മു​ണ്ടേ​രി വ​ന​ഭാ​ഗ​ത്താ​ണ് മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ദ്യ​മാ​യി ക​ണ്ട​ത്.
മ​ല​പ്പു​റ​ത്തി​നു പു​റ​മെ കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ലും സാ​ന്നി​ധ്യ​മു​ണ്ടാ​യി. ക​ർ​ണാ​ട​ക​യി​ൽ വേ​രു​ക​ളു​ള്ള മാ​വോ​വാ​ദി​ക​ളാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടി​വ​ർ നാ​ടു​കാ​ണി ദ​ളം രൂ​പ​വ​ത്ക​രി​ച്ച് ആ​ദി​വാ​സി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നാ​ല്പ​തി​ന​ടു​ത്ത് അം​ഗ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മാ​വോ​വാ​ദി​ക​ളു​ടെ എ​ണ്ണം പ​കു​തി​യോ​ളം കു​റ​ഞ്ഞ​തും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കാ​ര​ണ​മാ​യ​താ​യി അ​റി​യു​ന്നു. നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ വ​ച്ചു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ൾ മ​രി​ക്കു​ക​യും ചി​ല​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​യ​നാ​ട്ടി​ൽ വ​ച്ച് പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലും ഒ​രാ​ൾ മ​രി​ച്ചു.
വ​ന​ത്തി​നു​ള്ളി​ൽ ക്യാ​ന്പ് ചെ​യ്യു​ന്ന മാ​വോ​വാ​ദി​ക​ൾ സ​മി​പ​ത്തു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ​ത്തി അ​വ​ർ​ക്ക് ക്ലാ​സു​ക​ൾ ന​ൽ​കു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ധാ​ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ കൂ​ടി​യ​തോ​ടെ ആ​ദി​വാ​സി​ക​ൾ പോ​ലീ​സു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കാ​ൻ തു​ട​ങ്ങു​ക​യും മാ​വോ​വാ​ദി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു. തു​ട​ർ​ച്ച​യാ​യ ഏ​റ്റു​മു​ട്ട​ലു​ക​ൾ, അ​റ​സ്റ്റു​ക​ൾ, കീ​ഴ​ട​ങ്ങ​ൽ, കീ​ഴ​ട​ങ്ങു​ന്ന​വ​ർ​ക്കു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം, സം​ഘ​ട​ന​യ്ക്ക​ക​ത്തു സ്ത്രീ​ക​ളാ​യ അം​ഗ​ങ്ങ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന കീ​ഴ​ട​ങ്ങി​യ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ തു​ട​ങ്ങി​യ​വ​യും മാ​വോ​വാ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു.
ഇ​ത്ര​വ​ർ​ഷം നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടും പു​തി​യ ആ​ളു​ക​ളെ സം​ഘ​ട​ന​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ മാ​വോ​വാ​ദി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ല​വി​ലു​ള്ള​വ​ർ ത​ന്നെ പ​ല​രും പ്ര​സ്ഥാ​ന​ത്തി​ൽ നി​ന്നു വി​ട്ടു​പോ​കാ​നു​ള്ള സ​ന്ന​ദ്ധ​ത കാ​ണി​ക്കു​ക​യും ചെ​യ്തു.
ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളാ​ണ് മാ​വോ​വാ​ദി​ക​ൾ​ക്ക് നി​ര​ത്തു​വാ​നു​ള്ള​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് നേ​ര​ത്തെ ഇ​ന്ത്യ​യി​ലെ 130 മു​ത​ൽ 140 വ​രെ ജി​ല്ല​ക​ളി​ൽ മാ​വോ​വാ​ദി​ക​ൾ​ക്ക് സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പു പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഇ​പ്പോ​ഴ​ത് വെ​റും 70 ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്. അ​തി​ൽ കേ​ര​ള​ത്തി​ലെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്. മാ​വോ​വാ​ദി യോ​ഗ​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​മു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി എ​വി​ടേ​യും മാ​വോ​വാ​ദി​ക​ളെ ക​ണ്ട​താ​യി പോ​ലി​സി​നു വി​വ​ര​മി​ല്ല.
മാ​വോ​വാ​ദി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഫ​ണ്ട് സ്വ​രൂ​പ​ണ​ത്തി​ലും വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. പ​ഴ​യ​തു പോ​ലെ വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യു​ധ​ങ്ങ​ളും കേ​ര​ള​ത്തി​ലെ​ത്തു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​വി​ഡ്കാ​ല​ത്ത് വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ പി​ന്തു​ണ നേ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള​വ​രു​ടെ ഭൂ​മി ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത ക​ണ്ടു​കൊ​ണ്ടാ​ണ് അ​ർ​ബ​ൻ മാ​വോ​വാ​ദി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. അ​ർ​ബ​ൻ മാ​വോ​വാ​ദി​ക​ളാ​യി വ​ന​ത്തി​നു പു​റ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ പി​ന്നീ​ട് വ​ന​ത്തി​ന​ക​ത്തു​ള്ള​വ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നാ​യി പോ​യി​രു​ന്നു. ഡ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ഡി​എ​സ്എ) എ​ന്ന വി​ദ്യാ​ർ​ഥി വി​ഭാ​ഗ​വും വ​ന​ത്തി​നു​പു​റ​ത്തു പി​ന്തു​ണ​യു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
മാ​വോ​വാ​ദി​ക​ളു​ടെ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​സ്ആ​ർ എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്നു​ണ്ട്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ വ​ഴി​യാ​ണ് ഫ​ണ്ടു​ക​ൾ കോ​ള​നി​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്.