എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്കൂ​ളി​ലെ സ​യ​ൻ​സ് ലാ​ബ് ഉ​ദ്ഘാ​ട​നം
Tuesday, September 14, 2021 11:50 PM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ സ​യ​ൻ​സ് ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​യു​പി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.​പൊ​തുവി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 48 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​യ​ൻ​സ് ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ് ആ​ട്ടീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ.​ക​രീം, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി, ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം, പ​ഞ്ചാ​യ​ത്തം​ഗം തോ​ണി​യി​ൽ സു​രേ​ഷ്, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​ണി, പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ ജോ​ണ്‍, പ്ര​ഥ​മാ​ധ്യാ​പി​ക സോ​ണി അ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​നൗ​ഷാ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​യു​പി സ്കൂ​ളി​ൽ ഒ​രു കോ​ടി രൂ​പ ചി​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ചാ​ദ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.