ജി​ല്ല​യി​ൽ 1,523 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Tuesday, September 14, 2021 11:50 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 1,523 പേ​ർ​ക്ക് കോ​വി​ഡ് 19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.16.09 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 2,713 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം ചൊ​വ്വാ​ഴ്ച​ വൈ​റ​സ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ 5,02,924 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച ശേ​ഷം രോ​ഗ​വി​മു​ക്ത​രാ​യി. രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന​സ്ഥി​തി​ ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 1,523 പേ​രി​ൽ 1,485 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
24 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 11 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
60,362 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.