ഓ​രോ​ടം​പാ​ലം - വൈ​ലോ​ങ്ങ​ര ബൈ​പാ​സ്: രൂപരേഖയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടും
Monday, September 13, 2021 1:02 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന ഓ​രോ​ടം​പാ​ലം - വൈ​ലോ​ങ്ങ​ര ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എൽഎയുടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. വീ​ടു​ക​ൾ അ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​തെ അ​നു​യോ​ജ്യ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ രീ​തി​യി​ൽ ബൈ​പാ​സ് നി​ർ​മി​ക്കാ​ൻ രൂ​പ​രേ​ഖ​യി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​രി​നോ​ടും കി​ഫ്ബി​യോ​ടും ആ​വ​ശ്യ​പ്പെ​ടാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൗ​ദ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ഷ​ഹ​ർ​ബ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ദി​ലീ​പ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ലീ​ന താ​ണി​യ​ൻ, വാ​ർ​ഡ് അം​ഗം ര​തീ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഉ​മ​ർ അ​റ​ക്ക​ൽ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, അ​മീ​ർ പാ​താ​രി, അ​ബ്ദു സ​മ​ദ്, സി. ​സ​ജി, കെ.​എ​സ് അ​നീ​ഷ്, ടി. ​ഹ​രി​ദാ​സ്, ടി. ​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ബ്ദു​ൾ​ഖാ​ദ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.