രാ​ജ​വെ​ന്പാ​ല​യെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി
Thursday, August 5, 2021 12:22 AM IST
എ​ട​ക്ക​ര: ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്നും രാ​ജ​വെ​ന്പാ​ല​യെ അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.​ചാ​ലി​യാ​ർ പു​ഴ​യു​ടെ മു​ണ്ടേ​രി മാ​ള​കം ക​ട​വി​ൽ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. പു​ഴ​യി​ൽ കു​ളി​ക്കാ​നെത്തിയ​വ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ത്തു​ക​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ വ​ന​പാ​ല​ക​സം​ഘ​ത്തി​ൽ പാ​ന്പ് പി​ടി​ത്ത​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ വാ​ച്ച​ർ ദി​നേ​ശ​നാ​ണ് രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.
പ​ത്ത​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ വെ​ള്ള​ത്തി​ൽ വെ​ച്ച് അ​തി​സാ​ഹ​സി​ക​മാ​യാ​ണ് ദി​നേ​ശ​ൻ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ​വെ​ന്പാ​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ നി​ന്നും പാ​ന്പി​നെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​ന്പി​നെ പി​ന്നീ​ട് വ​ഴി​ക്ക​ട​വ് വ​ന​ത്തി​ലെ ആ​വാ​സ​കേ​ന്ദ്ര​ത്തി​ൽ വി​ട്ട​യ​ച്ചു. ബി​എ​ഫ്ഒ​മാ​രാ​യ ടി.​പി.​അ​ഖി​ൽ​ദേ​വ്, മു​ഹ​മ്മ​ദ് അ​സ്ലം എ​ന്നി​വ​രും വ​ന​പാ​ല​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.