ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ ബ്ലേ​ഡ്മാ​ഫി​യ വി​ല​സു​ന്നു
Thursday, August 5, 2021 12:20 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് മ​ഹാ​മാ​രി​യും ലോ​ക് ഡൗ​ണി​നെ​യും തു​ട​ർ​ന്ന് സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലാ​യ ആ​ളു​ക​ളെ വ​ല​വീ​ശി ത​മി​ഴ് ബ്ലേ​ഡ് മാ​ഫി​യ സം​ഘം മ​ല​യോ​ര​മേ​ഖ​ല​യി​ൽ വി​ല​സു​ന്നു. ലോ​ക് ഡൗ​ണി​നു മു​ന്പ് സ​ർ​വ​മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും ചെ​റു​കി​ട​ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ഇ​ന്ന് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
അ​തു​കൊ​ണ്ടു ത​ന്നെ ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് ത​മി​ഴ് വ​ട്ടി​പ​ലി​ശ​ക്കാ​ർ മ​ല​യോ​ര​ത്ത് വാ​ഴു​ന്ന​ത്.​നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ വ​ല​വീ​ശി ഇ​വ​രു​ടെ ക​ണ്ണി​ക​ളാ​ക്കി​യാ​ണ് കൊ​ള്ള​പ​ലി​ശ​ക്ക് പ​ണം ക​ടം കൊ​ടു​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളാ​ണ് സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി ഇ​വ​ർ പ​ണം ക​ടം കൊ​ടു​ക്കാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. 1000 രൂ​പ​ക്ക് ദി​വ​സം 50 രൂ​പ വ​രെ നി​ര​ക്കി​ൽ പ​ലി​ശ​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കി വ​രു​ന്ന​ത്. ചെ​റു​കി​ട​വ്യാ​പാ​രി​ക​ളും ഇ​വ​രു​ടെ ഇ​ര​ക​ളാ​ണ്. ഇ​വ​രു​ടെ കെ​ണി​യി​ൽ​പെ​ട്ട പ​ല​രും പ​ലി​ശ കൊ​ടു​ക്കാ​ൻ മാ​ത്ര​മാ​യി വീ​ണ്ടും ഇ​വ​രോ​ട് വ​ട്ടി​ക്ക് പ​ണം വാ​ങ്ങു​ന്നു. അ​വ​ർ നി​ശ്ച​യി​ച്ച സ​മ​യം പ​ലി​ശ കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ ഭീ​ഷ​ണി ഭ​യ​ന്നാ​ണ് വീ​ണ്ടും വ​ട്ടി​ക്ക് പ​ണം വാ​ങ്ങു​ന്ന​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​ള്ള​പ​ലി​ശ മു​ന്നി​ൽ ക​ണ്ട് അ​ന​ധി​കൃ​ത പ​ണം ഇ​ട​പാ​ട് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​ണ്.
വാ​യ്പ വാ​ങ്ങു​ന്ന​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​മി​യു​ടെ ആ​ധാ​രം, സ്വ​ർ​ണ​ഉ​രു​പ്പ​ടി​ക​ൾ എ​ന്നി​വ കൈ​വ​ശ​പ്പെ​ടു​ത്തി വ​ൻ​തു​ക ഇ​വ​ർ ബ്ലേ​ഡ് പ​ലി​ശ​ക്ക് ന​ൽ​കും. മാ​സം തോ​റു​മു​ള്ള പ​ലി​ശ​മു​ട​ക്ക​മി​ല്ലാ​തെ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഇ​വ​ർ പ​ണം വാ​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​നും സ്ത്രീ​ക​ൾ ത​യാ​റ​ല്ല. ഇ​വ​രു​ടെ കെ​ണി​യി​ൽ​പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.