പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Friday, July 30, 2021 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​ക്ക് സ​മീ​പം ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ങ്കി​ലും ഗ്യാ​സ് ടാ​ങ്ക​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല. ഡ്രൈ​വ​ർ​ക്ക് പ​രി​ക്കു​ണ്ട്. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും സേ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

പു​ല​ർ​ച്ചെ 4.45ന് ​ആ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ദേ​ശീ​യപാ​ത​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യ്ക്ക് സ​മീ​പ​ത്ത് എ​ത്തി​യ ഗ്യാ​സ് ടാ​ങ്ക​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു ലോ​റി​യു​ടെ പി​റ​ക് വ​ശ​ത്ത് ഇ​ടി​ക്കു​ക ആ​യി​രു​ന്നു.

ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

ലോ​റി​യു​ടെ ഡ്രൈ​വ​ർ ക്യാ​ബി​ന് ടാ​ങ്ക​റി​ൽ ത​ട്ടി​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ഡ്രൈ​വ​ർ​ക്ക് കാ​ലി​ന് പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.