മൗ​ലാ​ന ആ​ശു​പ​ത്രിയിൽ ഏ​ഴു കി​ലോ തൂ​ക്ക​മു​ള്ള ഗർഭപാത്രമു​ഴ നീ​ക്കംചെ​യ്തു
Friday, June 25, 2021 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രു​വ​ർ​ഷ​മാ​യി നി​ര​ന്ത​രം വ​യ​റു​വേ​ദ​ന​യു​മാ​യി ക​ഷ്ട​പ്പെ​ട്ട പ​ട്ടാ​ന്പി സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ ഗ​ർ​ഭ​പാ​ത്ര​മു​ഴ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​തെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്തു.
ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു നാ​ലാം​നാ​ൾ യു​വ​തി രോ​ഗ​മു​ക്തി നേ​ടി. അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നു മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് പ്ര​ഫ. ഡോ. ​അ​ബ്ദു​ൾ വ​ഹാ​ബ് പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ രോ​ഗി​ക്ക് ഫൈ​ബ്രോ​യി​ഡ് യൂ​ട്ട​റ​സ്, പോ​സ്റ്റ് പോ​ളി​യോ പ​രാ​ലി​സി​സ് എ​ന്നി​വ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​യി​ൽ ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ ഏ​ഴു കി​ലോ തൂ​ക്ക​വും 30 x14.5 x 19.8 സെ​ന്‍റി​മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള വ​ലി​യ മു​ഴ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​തെ പു​റ​ത്തെ​ടു​ത്തു. അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​ബി. വി​പി​നും മൗ​ലാ​ന തി​യേ​റ്റ​ർ ടീ​മും ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്തു. നാ​ലാം ദി​വ​സം രോ​ഗി ആ​ശു​പ​ത്രി വി​ട്ടു.