ന​ഗ​ര​സ​ഭ​യു​ടെ ധ​വ​ള​പ​ത്ര​ത്തി​ന് പ്ര​തി​പ​ക്ഷം ബ​ദ​ൽ ഇറ​ക്കും
Thursday, June 24, 2021 1:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക​സ്ഥി​തി സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം ബ​ദ​ൽ ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന‍റെ ഉ​ത്ത​ര​വാ​ദി കേ​ര​ള സ​ർ​ക്കാ​രും ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യു​മാ​ണെ​ന്നും ഈ ​കാ​ര്യ​ത്തി​ൽ പ​ര​സ്യ​മാ​യി സം​വാ​ദ​ത്തി​ന് ചെ​യ​ർ​മാ​ൻ ത​യാ​റു​ണ്ടോയെ​ന്നും പാ​ലോ​ളി മെ​ഹ​ബൂ​ബ് ചോ​ദി​ച്ചു. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ട് കൊ​ണ്ട് ന​ഗ​ര​സ​ഭ​ക്ക് വ​ലി​യ ബാ​ധ്യ​ത​യു​ണ്ടാ​യെ​ന്നും അ​ത് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി ധ​വ​ള​പ​ത്രം ഇ​റ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പാ​ലോ​ളി മെ​ഹ​ബൂ​ബ്. കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​തെ​യാ​ണ് അ​ധ്യ​ക്ഷ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് എ​ട്ടു കോ​ടി രൂ​പ വീ​ടി​ല്ലാ​ത്ത പാ​വ​ങ്ങ​ൾ​ക്ക് വീ​ട് ഉ​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യോ​ടെ വാ​യ്പ എ​ടു​ത്ത​താ​ണോ ബാ​ധ്യ​ത​യാ​യി പ​റ​യു​ന്ന​തെ​ന്നു പാ​ലോ​ളി മെ​ഹ​ബൂ​ബ് ചോ​ദി​ച്ചു. 599 അ​പേ​ക്ഷ​ക​രി​ൽ 409 പേ​ർ വീ​ടു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.