ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ന് ചി​കി​ത്സാ​ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Tuesday, June 22, 2021 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ന് ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ഷ്യ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​രും സം​യു​ക്ത​മാ​യി​ട്ടാ​ണ് ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ന് ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി​യ​ത്. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​ബാ​ധി​ത​ർ​ക്കും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളാ​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഈ ​സ​ഹാ​യ​ത്തി​നാ​യി ട്ര​സ്റ്റി​നെ തെര​ഞ്ഞെ​ടു​ത്ത​ത്.
ഒ​രു വെ​ന്‍റി​ലേ​റ്റ​റും നാ​ല് ഹൈ​ഫ്ളോ ഓ​ക്സി​ജ​ൻ സി​സ്റ്റ​വും ഉ​ൾ​പ്പെ​ട്ട 15 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ട്ര​സ്റ്റി​ന് കൈ​മാ​റി​യ​ത്. എ.​വി​ജ​യ​രാ​ഘ​വ​ൻ ചെ​യ​ർ​മാ​നും പി.​പി.​വാ​സു​ദേ​വ​ൻ ഹോ​ണ​റ​റി സെ​ക്ര​ട്ട​റി​യു​മാ​യാ​ണ് ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എം​എ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ.​ജ​യി​ൻ ചി​മ്മ​ൻ, ഐ​എം​എ തൃ​ശൂ​ർ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​യ് മാ​ഞ്ഞി​ല, എ​എ​പി​എ​ൽ പ്ര​സി​ഡ​ന്‍റ്് ഡോ.​സു​ധാ​ക​ർ ജോ​ണ​ൽ, എ​എ​പി​എ​ൽ കോ​വി​ഡ് റി​ലീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​സു​ജി​ത്ത് ആ​ർ.​പു​ന്ന​ല, ഡോ.​അ​നി​ൽ ബ്രെ​വാ​ൾ, ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ഹോ​ണ​റ​റി സെ​ക്ര​ട്ട​റി പി.​പി.​വാ​സു​ദേ​വ​ൻ, ഇ​എം​എ​സ് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ.​മു​ഹ​മ്മ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ​.വി.​യു.​സീ​തി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി.​ശ​ശി​കു​മാ​ർ, ഐ​എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​എ.​വി.​ജ​യ​കൃ​ഷ്ണ​ൻ, ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ​ക്ട​ർ കെ.​മോ​ഹ​ൻ​ദാ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ നാ​സി​ർ, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ജി​മ്മി കാ​ട്ട​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.