ക​ണ്ണം​കു​ണ്ട് ഗോ​ത്ര​ഗ്രാ​മ​ത്തി​ൽ ഒ​ന്പ​തു​വീ​ടു​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം കൈ​മാ​റും: ജി​ല്ലാ ക​ള​ക്ട​ർ
Sunday, June 13, 2021 11:54 PM IST
നി​ല​ന്പൂ​ർ: ദീ​പി​ക വാ​ർ​ത്ത തു​ണ​യാ​യി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കു​ണ്ടി​ൽ ആ​ദി​വാ​സി​ക​ൾ​ക്കു ആ​ശ്വാ​സ​വു​മാ​യി മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​ത്തി.

അ​വ​ശേ​ഷി​ക്കു​ന്ന പ​ണി​ക​ൾ തീ​ർ​ത്തു പ​ത്തു ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​യ ഒ​ന്പ​തുവീ​ടു​ക​ൾ ആ​ദി​വാ​സി​ക​ൾ​ക്കു താ​മ​സ​ത്തി​നാ​യി തു​റ​ന്നുകൊ​ടു​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി.
2018-ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്കാ​യി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം ക​ണ്ണം​കു​ണ്ടി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി അ​റി​യാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഞാ​യ​റാ​ഴ്ച സ്ഥ​ല​ത്തെ​ത്തി​യ​ത്.

ആ​ദി​വാ​സി​ക​ളു​ടെ യാ​ത​ന​ക​ളു​ടെ ചി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന വാ​ർ​ത്ത ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പൂ​ർ​ത്തി​യാ​യ ഒ​ന്പ​തു വീ​ടു​ക​ൾ താ​മ​സ​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​മെ​ന്നു ആ​ദി​വാ​സി​ക​ളെ അ​റി​യി​ച്ച​ത്.

പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​മെ​ന്നു ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ഒ​ന്പ​തു ആ​ദി​വാ​സി​ക​ൾ എ​ഴു​തി ഒ​പ്പി​ട്ടു ന​ൽ​കി.

ഇ​നി നി​ർ​മി​ക്കാ​നു​ള്ള 25 വീ​ടു​ക​ളു​ടെ പ​ണി ആ​ദി​വാ​സി​ക​ൾ​ക്ക് സ​മ്മ​ത​മു​ള്ള പ്ലാ​ന​നു​സ​രി​ച്ചു ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

2018-ലെ ​പ്ര​ള​യ​ത്തി​ൽ മ​തി​ലും​മൂ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി വീ​ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ഇ​തോ​ടെ തെ​ങ്ങും തോ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ കെ​ട്ടി​യും വീ​ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്തു​മാ​ണ് ആ​ദി​വാ​സി​ക​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്.

വ​നം​വ​കു​പ്പി​ൽ നി​ന്നു റ​വ​ന്യു വ​കു​പ്പി​നു തി​രി​ച്ചു കി​ട്ടി​യ ക​ണ്ണം​കു​ണ്ട് എ​ന്ന സ്ഥ​ല​ത്ത് 25 ഏ​ക്ക​റി​ലാ​യി 34 കു​ടും​ബ​ങ്ങ​ൾ​ക്കു സ്ഥ​ലം തു​ല്യ​മാ​യി വീ​തി​ച്ചു ന​ൽ​കു​ക​യും ഉൗ​രു​കൂ​ട്ടം കൂ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​കു​ക​യും ചെ​യ്തു. അ​ത​നു​സ​രി​ച്ച് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ നി​ർ​മി​തി കേ​ന്ദ്ര​ത്തെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​ത്ത​രം വീ​ടു​ക​ൾ ത​ങ്ങ​ൾ​ക്കു വേ​ണ്ടെ​ന്ന നി​ല​പാ​ടെ​ടു​ത്ത ആ​ദി​വാ​സി​ക​ൾ വീ​ടു​ക​ളു​ടെ പ്ലാ​ൻ മാ​റ്റ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഒ​ന്പ​തു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പാ​തി​യി​ലേ​റെ ക​ഴി​ഞ്ഞി​രു​ന്നു.

അ​വ​യു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. 520 ച​തു​ര​ശ്ര അ​ടി​യി​ൽ 7.20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഓ​രോ വീ​ടും നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ സ​ർ​ക്കാ​ർ ആ​റു​ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ക. 1.20 ല​ക്ഷം രൂ​പ സ​ന്ന​ദ്ധസം​ഘ​ട​ന​ക​ൾ വ​ഴി സ്വ​രൂ​പി​ക്ക​ണം.

ജി​ല്ലാ ക​ള​ക്ട​റോ​ടൊ​പ്പം സ​ബ് ക​ള​ക്ട​ർ സ​ഫ്ന ന​സി​റു​ദീ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​ജെ.​ഒ. അ​രു​ണ്‍, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ്കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി​ജ​യ​കു​മാ​ർ, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ര​ൻ, നി​ർ​മി​തി കേ​ന്ദ്ര മ​ല​പ്പു​റം പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​ആ​ർ. ബീ​ന, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ, ഉ​പാ​ധ്യ​ക്ഷ ഗീ​ത ദേ​വ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.