ബ​സു​ട​മ​ക​ൾ നി​ൽ​പ്പു സ​മ​രം ന​ട​ത്തി
Sunday, June 13, 2021 1:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സു​ട​മ​ക​ളും കു​ടും​ബ​ങ്ങ​ളും ജീ​വ​ന​ക്കാ​രും സ്വ​ന്തം ബ​സു​ക​ളൂ​ടെ മു​ന്നി​ലും വീ​ട്ടു​പ​ടി​ക്ക​ലും പ്ല​ക്കാ​ർ​ഡു​മാ​യി നി​ൽ​പ്പു സ​മ​രം ന​ട​ത്തി.
ഡീ​സ​ലി​നു സ​ബ്സി​ഡി ന​ൽ​കു​ക, കോ​വി​ഡ് കാ​ല​യ​ള​വി​ലെ ടാ​ക്സും ക്ഷേ​മ​നി​ധി​യും ഒ​ഴി​വാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ ചാ​ർ​ജ് കാ​ലോ​ചി​ത​മാ​യി കൂ​ട്ടു​ക എ​ന്നി ആ​വ​ശ്യങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ ബ​സു​ട​മ​ക​ളും പ​ങ്കെ​ടു​ത്തു.