അ​ര​ക്കു​പ​റ​ന്പി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി
Sunday, June 13, 2021 1:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ര​ക്കു​പ​റ​ന്പ് ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക്ക്
തു​ട​ക്ക​മാ​യി. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​യ സ്ത്രീ​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി അ​ര​ക്കു​പ​റ​ന്പ് ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​റു​ടെ ശ്ര​മ​ഫ​ല​മാ​യി തു​ണി​സ​ഞ്ചി, പി​പി​ഇ കി​റ്റു​ക​ൾ, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഗൗ​ണു​ക​ൾ, തി​യേ​റ്റ​ർ ക്ലോത്തിം​ഗ്സ് ച​വു​ട്ടി​ക​ൾ (മാ​റ്റ്) എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി പ​തി​നാ​യി​രം ഗൗ​ണു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും.
ആ​വ​ശ്യ​മാ​യ നൂ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ, തു​ണി​ക​ൾ എ​ന്നി​വ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും.
തു​ന്ന​ൽ പൂ​ർ​ത്തി​യാ​ക്കി​യ​വ ഗു​ണ​നി​ല​വാ​ര പ​രി​രോ​ധ​ന​ക്കു ശേ​ഷം ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങും. ഓ​രോ​രു​ത്ത​രു​ടെ​യും കൂ​ലി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കും.
ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ബാ​ങ്ക് വ​ഴി​യു​ള്ള കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും അ​ര​ക്കു​പ​റ​ന്പ് സ​ഹ​ക​ര​ണ ബാ​ങ്ക് സ​ഹാ​യി​ക്കും. ഒ​റ്റ​പ്പാ​ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു ല​ഭി​ച്ച പ്ര​ഥ​മ ഓ​ർ​ഡ​ർ പ്ര​കാ​ര​മു​ള്ള മെ​റ്റീ​രി​യ​ൽ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സാ​ബി​ക്കാ സ​ത്താ​ർ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​രു​ത​ന്പാ​റ മു​ഹ​മ്മ​ദാ​ലി, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്, പി.​റ​ഷീ​ദ്, ഹ​ഫ്സ​ത്ത്, മൈ​മൂ​ന, കെ.​എം.​ഫ​ത്താ​ഹ്, ക​ദീ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.