പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തു സ്വ​കാ​ര്യവ്യ​ക്തി​യു​ടെ തെ​ങ്ങി​ൻതോ​ട്ട​ത്തി​ൽ
Sunday, June 13, 2021 1:16 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നാ​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വീ​ടൊ​രു​ക്കി​യി​ല്ല.

പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തു സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ കെ​ട്ടി​യു​ണ്ടാ​ക്കി​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഷെ​ഡി​ൽ. ഇ​തി​നോ​ടു ചേ​ർ​ന്നു ത​ന്നെ​യാ​ണ് ഇ​വ​രു​ടെ തൊ​ഴു​ത്തും. കു​ടി​ക്കാ​ൻ ശു​ദ്ധ​ജ​ല​മോ വൈ​ദ്യു​തി​യോ ശു​ചി​മു​റി​യു​ടെ സൗ​ക​ര്യ​മോ ഇ​വ​ർ​ക്കി​ല്ല.

ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം കാ​റ്റി​ന​നു​സ​രി​ച്ചു മാ​റു​ന്ന മൊ​ബൈ​ൽ റേ​ഞ്ചി​ന​നു​സ​രി​ച്ചാ​ണു​ണ്ടാ​വു​ക. ആ ​മൊ​ബൈ​ലൊ​ന്ന് ചാ​ർ​ജ് ചെ​യ്യ​ണ​മെ​ങ്കി​ൽ അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ൽ പോ​യി കാ​ത്തി​രി​ക്ക​ണം.

2018-ൽ ​പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വീ​ടു​ക​ൾ ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്നു ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​നാ​യി വ​നം വ​കു​പ്പി​ൽ നി​ന്നു റ​വ​ന്യു​വി​ന് ല​ഭി​ച്ച ക​ണ്ണം​കു​ണ്ട് എ​ന്ന സ്ഥ​ല​ത്ത് 25 ഏ​ക്ക​റി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും അ​വ പാ​തി വ​ഴി​യി​ലാ​ണ്. 34 കു​ടും​ബ​ങ്ങ​ൾ​ക്കു സ്ഥ​ലം അ​ള​ന്നു വേ​ർ​തി​രി​ച്ചാ​ണ് പ​ണി തു​ട​ങ്ങി​യ​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ഒ​ന്പ​തു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ചോ​ദി​ച്ചി​ട്ടു അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​മി​ല്ല.

നാ​ലു കു​ടും​ബ​ങ്ങ​ൾ അ​ന്നു മു​ത​ൽ ഇ​പ്പോ​ഴും വാ​ട​ക​ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​തി​ലേ​റെ പേ​ർ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു. വാ​ട​ക സ​ർ​ക്കാ​ർ കൊ​ടു​ക്കു​ന്ന​ത് നി​ർ​ത്തു​ക​യും വാ​ട​ക കൊ​ടു​ക്കാ​ൻ ആ​ദി​വാ​സി​ക​ൾ​ക്കു ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നാ​ല​ക​ത്ത് മു​ഹ​മ്മ​ദി (ചെ​റി​യാ​പ്പു) ന്‍റെ തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ ഷെ​ഡ് കെ​ട്ടി താ​മ​സം തു​ട​ങ്ങി​യ​ത്.

പ​ട്ടി​ക​വ​ർ​ഗ ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്നു ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ ഒ​രു ത​വ​ണ ഒ​രു പ്ലാ​സ്റ്റി​ക് ഷീ​റ്റ് മാ​ത്ര​മാ​ണ് വീ​ട് മേ​യാ​നാ​യി ന​ൽ​കി​യ​തെ​ന്നു ച​ക്കി​യു​ടെ മ​ക​നാ​യ വി​നീ​തി​ന്‍റെ ഭാ​ര്യ ശ്രീ​ജ പ​റ​ഞ്ഞു. ചോ​ർ​ന്നൊ​ലി​ക്കു​ന്ന​വ​യാ​ണ് ഷെ​ഡു​ക​ളെ​ല്ലാം. വീ​ട് നി​ര​മാ​ണ​ത്തി​നു ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ വി​ളി​ക്കു​ന്പോ​ൾ ത​നി​ക്ക​ല്ല ചു​മ​ത​ല​യെ​ന്നാ​ണ് പ​റ​യു​തെ​ന്നു ഷെ​ഡി​ൽ താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

പ​ക​രം സ​ബ് ക​ള​ക്ട​റെ വി​ളി​ക്കാ​ൻ പ​റ​യും. അ​വ​ർ ഫോ​ണെ​ടു​ക്കു​ന്നു​മി​ല്ലെ​ന്നു നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ഓ​ഫീ​സി​ലു​ള്ള​വ​ർ പ​റ​യു​ന്ന​തു ഇ​നി​യു​മൊ​രു അ​പേ​ക്ഷ ലെ​റ്റ​ർ പാ​ഡി​ൽ എ​ഴു​തി ന​ൽ​ക​ണ​മെ​ന്നാ​ണ്. വാ​യി​ക്കാ​നും എ​ഴു​താ​നു​മ​റി​യാ​ത്ത താ​ൻ ഇ​നി ലെ​റ്റ​ർ​പാ​ഡി​നും അ​പേ​ക്ഷ എ​ഴു​താ​നും എ​വി​ടെ പോ​ക​ണ​മെ​ന്നാ​ണ് നാ​രാ​യ​ണ​ൻ ചോദിക്കുന്നത്.