നി​ല​ന്പൂ​രി​ൽ വ​നം കോ​ട​തി വേ​ണ​മെ​ന്ന ആവ​ശ്യം ശ​ക്ത​മാ​കു​ന്നു
Saturday, June 5, 2021 12:09 AM IST
നി​ല​ന്പൂ​ർ: മ​ല​പ്പു​റം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വ​നം കേ​സു​ക​ൾ നി​ല​വി​ലു​ള്ള​തും ജി​ല്ല​യി​ലെ വ​നം വ​കു​പ്പ് കാ​ര്യാ​ല​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും നി​ല​ന്പൂ​രി​ൽ ത​ന്നെ. എ​ന്നാ​ൽ വ​നം കോ​ട​തി​യു​ള്ള​ത് നി​ല​ന്പൂ​രി​ൽ നി​ന്നു 24 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ഞ്ചേ​രി​യി​ൽ. വ​നം കോ​ട​തി നി​ല​ന്പൂ​രി​ൽ സ്ഥാ​പി​ത​മാ​യാ​ൽ വ​നം വ​കു​പ്പി​നു​ൾ​പ്പെ​ടെ അ​തേ​റെ സ​ഹാ​യ​ക​മാ​കും. നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ നി​ല​ന്പൂ​രി​ൽ വ​നം കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​നം വ​കു​പ്പ് ത​ന്നെ മു​ന്പു ത​ള്ളി​യ​താ​ണ് നി​ല​ന്പൂ​രി​ൽ ല​ഭി​ക്കേ​ണ്ട വ​നം കോ​ട​തി മ​ഞ്ചേ​രി​യി​ൽ ത​ന്നെ തു​ട​രു​ന്ന​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.
നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ ആ​യി​രു​ന്ന കെ.​കെ. സു​നി​ൽ​കു​മാ​റാ​ണ് വ​നം കോ​ട​തി നി​ല​ന്പൂ​രി​ൽ വേ​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് അ​ന്ന​ത്തെ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം കോ​ട​തി ആ​വ​ശ്യ​മി​ല്ലെ​ന്നു വ​നം വ​കു​പ്പ് അ​ന്നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ല​ന്പൂ​രി​ൽ തേ​ക്ക് കൊ​ള്ള, വ​നം കൈ​യേ​റ്റം, നാ​യാ​ട്ട് തു​ട​ങ്ങി​യ​വ അ​ധി​ക​രി​ച്ചി​രു​ന്നു. ദി​വ​സ​വും കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് നി​ല​ന്പൂ​രി​ൽ വ​നം കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്ന​ത്.
മ​ഞ്ചേ​രി വ​നം കോ​ട​തി​യി​ൽ തീ​ർ​പ്പാ​കാ​തെ നി​ര​വ​ധി കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​രി​ൽ അ​ടി​യ​ന്തി​ര​മാ​യി കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് വ​നം വ​കു​പ്പ് പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​ന്പ​തു ശ​ത​മാ​നം കേ​സു​ക​ളും കു​റ​ഞ്ഞ​തി​നാ​ൽ കോ​ട​തി നി​ല​ന്പൂ​രി​ൽ സ്ഥാ​പി​ക്കേ​ണ്ടെ​ന്നു ഡി​എ​ഫ്ഒ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.
1997ൽ ​നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ 700 ല​ധി​കം കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​രോ വ​ർ​ഷ​വും പ​ത്തു മു​ത​ൽ 40 ശ​ത​മാ​നം വീ​തം കു​റ​വു വ​ന്നു. 2007ൽ 61 ​കേ​സു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ 76 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​നം​വ​കു​പ്പി​ൽ നി​ന്നു ത​ന്നെ കോ​ട​തി വേ​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നാ​ൽ പ്രൊ​പ്പോ​സ​ലി​ൽ തു​ട​ർന​ട​പ​ടി കൈ​ക്കൊ​ള്ളേ​ണ്ടെ​ന്ന തീ​രു​മാ​ന​മാ​ണ് അ​ന്ന് സ​ർ​ക്കാ​ർ എടുത്തത്.
മൃ​ഗ​വേ​ട്ട ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​ന്പൂ​ർ നോ​ർ​ത്ത്, സൗ​ത്ത് ഡി​വി​ഷ​നു​ക​ളി​ലാ​യി നി​ല​വി​ലു​ണ്ട്. വ​നം വ​കു​പ്പി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​ന്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​യ​തി​നാ​ൽ നി​ല​ന്പൂ​രി​ൽ വ​നം കോ​ട​തി വ​രു​ന്ന​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​കും. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ല​ന്പൂ​രി​ൽ വ​നം കോ​ട​തി യ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.