വാ​ക്സി​ൻ വി​ത​ര​ണം: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, June 4, 2021 11:17 PM IST
മ​ല​പ്പു​റം: കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ത​ര​ണ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ല​പ്പു​റം ജി​ല്ല​യോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി വീ​ടു​ക​ളി​ൽ പോ​സ്റ്റ​റു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബാ​ബു കാ​ർ​ത്തി​കേ​യ​ൻ മ​ഞ്ചേ​രി​യി​ൽ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഫൈ​സ​ൽ, വ​ള്ളി​ക്കു​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി.​എ. റ​ഷീ​ദ്, കു​ഞ്ഞി​പ്പ, മാ​നു​കോ​ട്ട​ക്ക​ൽ, ഷ​മീ​ർ ക​ളി​യാ​ട്ട​മു​ക്ക്, റ​ഫീ​ക്ക് ഗു​രി​ക്ക​ൾ, സു​മേ​ഷ്, എ​ൻ​വൈ​സി​കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ഫി നെ​ച്ചേ​ങ്ങ​ൽ, ശ​ശി​ധ​ര​ൻ നാ​യി​ക്, സ​ഞ്ജ​യ് ശാ​ന്തി ന​ഗ​ർ, ബാ​ബു തി​രൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.