ക​പ്പ ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ചു ക​ള​ക്കു​ന്ന് വാ​ർ​ഡ്
Friday, June 4, 2021 11:17 PM IST
എ​ട​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ ക​പ്പ ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം. ബ്ലോ​ക്ക് അം​ഗം സി.​കെ. സു​രേ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ള​വാ​യ 1500-കി​ലോ ക​പ്പ വി​വി​ധ ക​ർ​ഷ​ക​രി​ൽ നി​ന്നു ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ക​ള​ക്കു​ന്ന് വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും വി​ത​ര​ണം ചെ​യ്തു. സി.​കെ. സു​രേ​ഷ് വാ​ർ​ഡ് മെം​ബ​ർ ന​ജ്മു​ന്നീ​സ​ക്ക് ന​ൽ​കി വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡി​ലെ ത​ന്നെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് വി​ത​ര​ണ​ത്തി​നു തു​ക ക​ണ്ടെ​ത്തി​യ​ത്. കെ. ​ആ​രി​ഫ്, സു​ധീ​ർ വാ​ൽ​പ​റ​ന്പി​ൽ, കെ. ​ഇ​ല്യാ​സ്, സി.​യു. ബാ​ബു, കെ. ​അ​മീ​ർ, സി. ​ഷാ​ഫി, സി.​വി. സ​നു, കെ. ​നി​യാ​സ്, പി. ​ശ്രീ​ജി​ത്ത്, കെ. ​ഇ​ബ്രാ​ഹിം, അ​ഹ​മ്മ​ദ്കു​ട്ടി ചീ​മാ​ട​ൻ, വി. ​ജം​ഷീ​ദ്, സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.