പ​രി​സ്ഥി​തി​ദി​നം: ജി​ല്ല​യി​ൽ ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും
Friday, June 4, 2021 11:17 PM IST
മ​ല​പ്പു​റം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ഏ​ഴു ല​ക്ഷ​ത്തി​ല​ധി​കം ഫ​ല​വൃ​ക്ഷ തൈ​ക​ൾ. കൃ​ഷി വ​കു​പ്പി​ന്‍റെ ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച 7,17,000 ഫ​ല​വൃ​ക്ഷ​തൈ​ക​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്.
’ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും’ എ​ന്ന സം​സ്ഥാ​ന​ത​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 16 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം സ്ഥ​ലം എം​എ​ൽ​എ​മാ​ർ നി​ർ​വ​ഹി​ക്കും.
എം​പി​മാ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ന്പ​തി​നു സി​വി​ൽ സ്റ്റേ​ഷ​ൻ കാ​ന്‍റീ​ൻ പ​രി​സ​ര​ത്ത് വൃ​ക്ഷ​തൈ ന​ട്ടു ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.