ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ​ക്കു സ​ഹാ​യ​വു​മാ​യി "പെ​ണ്ണൊ​രു​മ’
Friday, June 4, 2021 11:17 PM IST
മ​ല​പ്പു​റം: കോ​ഡൂ​രി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ "പെ​ണ്ണൊ​രു​മ’ കോ​വി​ഡ് കാ​ല സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടം​ബ​ങ്ങ​ൾ​ക്കും സ​ഹാ​യ​വു​മാ​യെ​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​ധ​ന​രാ​യ പ​ത്തു കു​ടും​ബ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ​മാ​ശ്വാ​സ​ധ​നം കൈ​മാ​റി. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കോ​ഡൂ​രി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം ന​ൽ​കും.
ആ​ദ്യ​ഘ​ട്ട സ​ഹാ​യ​ധ​നം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബ് അ​രി​ക്ക​ത്ത്, അ​ജ്മ​ൽ ത​റ​യി​ൽ എ​ന്നി​വ​ർ​ക്ക് പെ​ണ്ണൊ​രു​മ​യു​ടെ അ​ഡ്മി​ൻ സ​ജ്ന​മോ​ൾ ആ​മി​യ​ൻ കൈ​മാ​റി. ച​ട​ങ്ങി​ൽ പ​രി​വാ​ർ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ റാ​ബി​യ പു​ളി​യാ​ട്ടു​കു​ളം, എം.​ടി. യൂ​സു​ഫ് ബാ​വ, വി.​പി. മു​ഹ​മ്മ​ദ​ലി, വി. ​ദി​ൽ​ഷാ​ദ് ബീ​ഗം, കെ. ​ജു​ബീ​ന തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.