ബ​ജ​റ്റ് നി​രാ​ശാ​ജ​ന​കം: ന​ജീ​ബ് കാ​ന്ത​പു​രം
Friday, June 4, 2021 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​കമ​ണ്ഡ​ല​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ബ​ജ​റ്റി​ൽ ഫ​ണ്ട് വ​ക​യി​രു​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ബ​ജ​റ്റി​ൽ ഫ​ണ്ട് വ​ക​യി​രു​ത്ത​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് നി​ല​വി​ലെ ധ​ന​മ​ന്ത്രി​യും ന​ട​ത്തി​യ​ത്. ആ​ര്യ​വ​ട്ടം-​അ​ല​ന​ല്ലൂ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​നു ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നു. അ​തു ത​ന്നെ​യാ​ണ് ഈ ​ബ​ജ​റ്റി​ലും കാ​ണാ​നാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ചു കി​ട്ടാ​ത്ത​ത് നി​രാ​ശ​ജ​ന​ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നു എം​എ​ൽ​എ അ​റി​യി​ച്ചു.