ഔ​ഷ​ധഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, June 4, 2021 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഗി​രി​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഔ​ഷ​ധ​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് വ​ളാം​കു​ളം ഗ്രാ​മ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ വി​ര​ള​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ഔ​ഷ​ധ​ച്ചെ​ടി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ത്രി​ഫ​ല ഗൃ​ഹം ഒ​രു​ക്കു​ക​യാ​ണ്. ക​ടു​ക്ക, നെ​ല്ലി, താ​ന്നി എ​ന്നി​വ​യു​ടെ തൈ​ക​ൾ വ​ളാം​കു​ള​ത്തെ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ൽ ന​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ക്ലി​നി​ക്ക് ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം അ​ന്പി​ളി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ഷ്റ​ഫ് വ​ളാം​കു​ളം, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.