മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ
Friday, June 4, 2021 11:16 PM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ട് ആ​ർ​ത്ത​ല എ​സ്‌​സി കോ​ള​നി​യി​ലെ ചി​ന്ന​ക​റു​പ്പ​ൻ, പൊ​ന്നി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ചി​ന്ന​ക​റു​പ്പ​ന്‍റെ വീ​ട്ടു​മു​റ്റം ഇ​ടി​ഞ്ഞ​ത്. പ​ല​യി​ട​ത്തും ഭീ​ക​ര​മാ​യ രീ​തി​യി​ൽ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. ചി​ന്ന​ക​റു​പ്പ​ന്‍റെ വീ​ടി​ന് താ​ഴെ​യു​ള്ള പൊ​ന്നി​യു​ടെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷ​വും ആ​ർ​ത്ത​ല കോ​ള​നി​യി​ലെ പ​ല ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു.
സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി ത​ങ്ങ​ളു​ടെ വീ​ടി​നും ജീ​വ​നും സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.