മ​ല​പ്പു​റ​ത്തു കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷം ക​ട​ന്നു
Friday, June 4, 2021 11:16 PM IST
മ​ല​പ്പു​റം: നാ​ൽ​പ്പ​ത്തി​യ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​തി​ന​കം മൂ​ന്നു ല​ക്ഷം പേ​ർ​ക്കു കോ​വി​ഡ് രോ​ഗം ബാ​ധി​ച്ചു. 2020 മാ​ർ​ച്ച് 16 ന് ​ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ശേ​ഷം ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ​യാ​ണ് മൂ​ന്നു ല​ക്ഷം പി​ന്നി​ട്ട​ത്. ഒ​രു വ​ർ​ഷ​ത്തി​നും ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഇ​തു​വ​രെ 3,01,586 പേ​ർ​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 264,521 പേ​രാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്.
രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ന്ന​തി​നി​ട​യി​ലും പ​ര​മാ​വ​ധി പേ​രെ രോ​ഗ​മു​ക്ത​രാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​നാ​കു​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. മ​ര​ണ നി​ര​ക്കും കു​റ​ച്ചു കൊ​ണ്ടു​വ​രാ​നാ​യി​ട്ടു​ണ്ട്. 860 പേ​രാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2,300 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.15.9 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 2,840 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,245 പേ​ർ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​രാ​ണ്. 37 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​റു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ 11 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
59,679 പേ​ർ ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 36,378 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 983 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 288 പേ​രും 117 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 1,197 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.