വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി
Friday, June 4, 2021 11:16 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ജ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും സു​ഗ​മ​മാ​യും ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​രു​ന്ന​ത് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്, കു​ത്തി​വ​യ്പ് കേ​ന്ദ്ര​വും തി​യ​തി​യും ല​ഭി​ച്ച​വ​ർ​ക്ക് ആ​യി​രു​ന്നു. ഇ​തു പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യും അ​ലോ​ട്ടു​മെ​ന്‍റ് കി​ട്ടാ​തെ വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കേ​ണ്ട​വ​ർ അ​ത​തു പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളേ​യോ അ​ല്ലെ​ങ്കി​ൽ അ​വ​ർ നി​ശ്ച​യി​ക്കു​ന്ന കു​ത്തി​വ​യ്പ് കേ​ന്ദ്ര​ങ്ങ​ളെ​യോ സ​മീ​പി​ക്ക​ണം. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും. വാ​ർ​ഡു​ത​ല ആ​ർ​ആ​ർ​ടി​മാ​ർ മു​ഖേ​ന അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു എ​ത്താ​ൻ പാ​ടു​ള്ളൂ. എ​ല്ലാ​വ​രും കൂ​ട്ട​ത്തോ​ടെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​നി​ട​യാ​ക്കും എ​ന്ന​തി​നാ​ലാ​ണ് ഈ ​ക്ര​മീ​ക​ര​ണം. വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കേ​ണ്ട വി​വി​ധ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രെ ആ​ർ​ആ​ർ​ടി​മാ​ർ വി​വ​രം അ​റി​യി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​ജ്ജ്, വി​ദേ​ശ​ത്തു പോ​കേ​ണ്ട​വ​ർ, ര​ണ്ടാം ഡോ​സി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും.
ജി​ല്ല​യി​ൽ 116 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി വി​വി​ധ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള 1,24,760 ഡോ​സ് വാ​ക്സി​ൻ ആ​ണു​ള്ള​ത്. ഇ​തി​ൽ 75,960 ഡോ​സു​ക​ൾ 44 വ​യ​സി​നു താ​ഴെ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യും 48,800 ഡോ​സ് 44 വ​യ​സി​നു മേ​ൽ പ്രാ​യം ഉ​ള്ള​വ​ർ​ക്കും ന​ൽ​കു​ന്ന​തി​നു​മാ​ണ്.
പു​തി​യ ക​ർ​മ​പ​ദ്ധ​തി അ​നു​സ​രി​ച്ച് 106 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദി​വ​സം 400 പേ​ർ​ക്ക് വീ​ത​വും ന​ഗ​ര​സ​ഭ​ക​ളി​ൽ ദി​വ​സം 800 പേ​ർ​ക്ക് വീ​ത​വും കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​തി​നാ​യി അ​ടു​ത്ത ഒ​രാ​ഴ്ച​യ്ക്കു​ള്ള വാ​ക്സി​നു വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ന്‍റ് ന​ൽ​കി​യ​താ​യും ഡി​എം​ഒ കെ ​സ​ക്കീ​ന അ​റി​യി​ച്ചു.