വെ​ള്ളാ​ര​മു​ണ്ട​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് വ​ൻ നാ​ശം
Friday, June 4, 2021 11:16 PM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം വെ​ള്ളാ​ര​മു​ണ്ട​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്കു വ​ൻ നാ​ശം. നാ​ലു വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ഒ​രു കി​ണ​ർ ത​ക​രു​ക​യും ചെ​യ്തു. ചി​റ​യി​ൽ ദേ​വ​സ്യ, പാ​റ​വി​ള വി​ലാ​സം രാ​ജേ​ന്ദ്ര​ൻ, മു​രി​യം​ക​ണ്ട​ത്തി​ൽ സു​രേ​ഷ്, പാ​ട്ട​ശേ​രി ല​ക്ഷ​മി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​ത്. ചി​റ​യി​ൽ ദേ​വ​സ്യ​യു​ടെ വീ​ട്ടി​ലാ​ണ് ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​ടി​മി​ന്ന​ലു​ണ്ടാ​യ സ​മ​യം ദേ​വ​സ്യ​യും ഭാ​ര്യ​യും അ​ടു​ക്ക​ള​യു​ടെ ഭാ​ഗ​ത്തെ ചാ​യ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ ശ​ബ്ദ​ത്തി​ന് ശേ​ഷം വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു നി​ന്നു പു​ക​യു​യ​രു​ന്ന​താ​ണ് ഇ​വ​ർ ക​ണ്ട​ത്. വ​യ​റിം​ഗ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.
ടെ​ലി​വി​ഷ​ൻ, ഫ്രി​ഡ്ജ്, മി​ക്സി, മൊ​ബൈ​ൽ ചാ​ർ​ജ​ർ, അ​ല​മാ​ര​യു​ടെ ഗ്ലാ​സ് തു​ട​ങ്ങി​യ​വ​യും ന​ശി​ച്ചു. വീ​ടി​നു പി​റ​കി​ലു​ള്ള സ്ഥ​ല​ത്തെ പ്ലാ​വി​ന് ചു​വ​ട്ടി​ലാ​ണ് ഇ​ടി​മി​ന്ന​ൽ പ​തി​ച്ച​ത്. വീ​ടു​വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ലം ഉ​ഴു​തു​മ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ദേ​വ​സ്യ​യു​ടെ വീ​ട്ടി​ലെ കി​ണ​റി​ന്‍റെ ആ​ൾ​മ​റ ത​ക​രു​ക​യും വെ​ള്ളം ക​ല​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
സ​മീ​പ​വാ​സി​ക​ളാ​യ പാ​റ​വി​ള വി​ലാ​സം രാ​ജേ​ന്ദ്ര​ൻ, മു​രി​യം​ക​ണ്ട​ത്തി​ൽ സു​രേ​ഷ്, പാ​ട്ട​ശേ​രി ല​ക്ഷ​മി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ഇ​ടി​മി​ന്ന​ലി​ൽ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗു പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വി​ര​മ​റി​ഞ്ഞ് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ൻ, വാ​ർ​ഡ് അം​ഗം എ.​ടി. റെ​ജി, മൂ​ത്തേ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​ന്നി വ​ർ​ഗീ​സ്, കെ​സ്ഇ​ബി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.