പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി മൗ​ലാ​ന ആ​ശു​പ​ത്രി​യും
Friday, June 4, 2021 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യ ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യും നാ​ല​ക​ത്ത് ഗ്രാ​നൈ​റ്റ്സും ചേ​ർ​ന്നു ന​ഗ​ര​ത്തി​ലെ ഊ​ട്ടി റോ​ഡ്, മ​ണ്ണാ​ർ​ക്കാ​ട് റോ​ഡി​ലെ ബൈ​പ്പാ​സി​ൽ മൗ​ലാ​ന വാ​ക്‌​വേ​യോ​ടു ചേ​ർ​ന്നു വി​വി​ധ​യി​നം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കും. ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി, ഡി​വൈ​എ​സ്പി ദേ​വ​സ്യ, മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, മൗ​ലാ​ന മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ. സീ​തി എ​ന്നി​വ​ർ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും.