റ​ബ​ർ കൃ​ഷി​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​യി ക​ർ​ഷ​ക​ർ
Friday, June 4, 2021 11:16 PM IST
നി​ല​ന്പൂ​ർ: റ​ബ​ർ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു റ​ബ​ർ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തോ​ടെ റ​ബ​ർ തൈ​ക​ൾ​ക്കാ​യി ക​ർ​ഷ​ക​രു​ടെ നെ​ട്ടോ​ട്ട​വും തു​ട​ങ്ങി. റ​ബ​ർ ബോ​ർ​ഡ് റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി​ക്ക് ന​ൽ​കി​യി​രു​ന്ന സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കു​ക​യും റ​ബ​ർ വി​ല കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്ത​തോ​ടെ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ സ്ഥ​ല​ങ്ങ​ളി​ൽ റ​ബ​ർ കൃ​ഷി ന​ട​ത്താ​തെ ക​ർ​ഷ​ക​ർ ഒ​ഴി​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ലാ​ണ് വീ​ണ്ടും റ​ബ​ർ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.
അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു കി​ലോ റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​മെ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം വി​ശ്വ​സി​ച്ചാ​ണ് ക​ർ​ഷ​ക​ർ വീ​ണ്ടും റ​ബ​ർ കൃ​ഷി​യി​ലേ​ക്കു ചു​വ​ടു വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു റി​ട്ട.​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നും റ​ബ​ർ ക​ർ​ഷ​ക​നു​മാ​യ ഗീ​രി​ഷ് ചു​ണ്ട​കാ​ട്ടി​ൽ പ​റ​ഞ്ഞു.
റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി സ​ജീ​വ​മാ​യ​തോ​ടെ തൈ​ക​ൾ​ക്കും ന​ഴ്സ​റി​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു. കൂ​ട തൈ​ക​ൾ​ക്ക് 75 രൂ​പ​യും ക​പ്പ് തൈ​ക​ൾ​ക്കു 90 രൂ​പ​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​ല​യി​ടി​വി​നെ തു​ട​ർ​ന്നു ന​ഴ്സ​റി​ക​ളി​ൽ നാ​മ​മാ​ത്ര തൈ​ക​ളാ​ണു​ള്ള​ത്. ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് പു​തി​യ റ​ബ​ർ തൈ​ക​ൾ ന​ടു​ക. നി​ല​വി​ൽ നാ​ലാം ഗ്രേ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട റ​ബ​റി​നു 170 രൂ​പ വി​ല നി​ൽ​ക്കു​ന്ന​താ​ണ് റ​ബ​ർ കൃ​ഷി വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.