നി​ല​ന്പൂ​രി​നെ ഒ​രു​വ​ർ​ഷം കൊ​ണ്ടു മാ​ലി​ന്യ മു​ക്ത​മാ​ക്കു​മെ​ന്ന്
Friday, June 4, 2021 11:16 PM IST
നി​ല​ന്പൂ​ർ: ഒ​രു വ​ർ​ഷം കൊ​ണ്ടു നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ മു​ക്ത ന​ഗ​ര​സ​ഭ​യാ​ക്കി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​താ​യി ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ൽ നി​ന്നും ചെ​റി​യ തു​ക ഈ​ടാ​ക്കി മാ​ലി​ന്യം ശേ​ഖ​രി​ക്കും.
ഇ​തു മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളു​ള്ള വി​വി​ധ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ശേ​ഖ​രി​ക്കു​ന്ന ദി​വ​സം ത​ന്നെ ക​യ​റ്റി കൊ​ണ്ടു​പോ​കാ​മെ​ന്ന് ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും റ​ഹീം പ​റ​ഞ്ഞു.
മു​തു​കാ​ട് ഭാ​ഗ​ത്ത് നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു തു​ട​ങ്ങി. ഓ​രോ ഡി​വി​ഷ​നു​ക​ളി​ലും ഹ​രി​ത​സേ​നാ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ക്കും.