ഇ​ടി​വ​ണ്ണ കോ​ള​നി​യി​ലെ ജ​ല​സം​ഭ​ര​ണി നി​ലം​പൊ​ത്തി
Friday, June 4, 2021 11:16 PM IST
നി​ല​ന്പൂ​ർ: ഇ​ടി​വ​ണ്ണ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ കു​ടി​വെ​ള്ള സം​ഭ​ര​ണി നി​ലം​പൊ​ത്തി. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ജ​ല​സം​ഭ​ര​ണി ത​ക​ർ​ന്ന​ത്. ജ​ല​സം​ഭ​ര​ണി​യു​ടെ പ്ര​വൃ​ത്തി​യി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​നും വാ​ർ​ഡ് അം​ഗ​വും നി​ർ​മാ​ണ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​യി ഗു​ണ​ഭോ​ക്താ​ക​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ അ​ഭി​പ്രാ​യം. വാ​ർ​ഡ് അം​ഗം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​ടി​വ​ണ്ണ നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നി​ർ​മി​ച്ച പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി​യാ​ണ് വ്യാ​ഴാ​ഴ്ച ത​ക​ർ​ന്നു വീ​ണ​ത്. 5000 ലി​റ്റ​റി​ന്‍റെ സം​ഭ​ര​ണി സ്ഥാ​പി​ച്ച​തോ​ടെ അ​ടി​ത്ത​റ​യു​ടെ ബ​ല​ക്ഷ​യം മൂ​ലം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. മ​ന്പാ​ട് സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​നാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

പ്ര​വൃ​ത്തി​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് എ​ഇ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. നി​ല​വി​ൽ കോ​ള​നി​യി​ലു​ള്ള സം​ഭ​ര​ണി പ​തി​നാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ച് ഉ​യ​ർ​ത്തി​യാ​ൽ എ​ല്ലാ​വ​ർ​ക്കും വെ​ള്ളം കി​ട്ടു​മാ​യി​രു​ന്നു. ത​ന്‍റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് ഒ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി പു​ന​സ്ഥാ​പി​ക്കാ​ൻ ക​രാ​റു​കാ​ര​ന് നി​ർ​ദേ​ശം ന​ൽ​കാ​ൻ വാ​ർ​ഡം​ഗം ബീ​നാ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള കൂ​ട്ടു​കെ​ട്ടി​ന്‍റെ​യും അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ബൈ​ജു ആ​ൻ​ഡ്രൂ​സ് വ​ലി​യ​കു​ള​ത്തി​ൽ പ​റ​ഞ്ഞു. മ​ഴ​വെ​ള്ളം ഇ​റ​ങ്ങി​യ​താ​ണ് വാ​ട്ട​ർ ടാ​ങ്ക് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ വാ​ദം.