ഷാ​ജി​ക്ക് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി
Thursday, May 20, 2021 12:00 AM IST
ക​രു​വാ​ര​ക്കു​ണ്ട്: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശ് കു​ണ്ടോ​ട​യി​ലെ വാ​ല​യി​ൽ ഷാ​ജ​ഹാ​ൻ എ​ന്ന ഷാ​ജി​ക്ക് നാ​ട് യാ​ത്രാ​മൊ​ഴി​യേ​കി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30നാ​ണ് മൃ​ത​ദേ​ഹം കു​ണ്ടോ​ട​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.​തു​ട​ർ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് മാ​ത്രം കാ​ണി​ച്ച ശേ​ഷം ത​രി​ശ് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.
ഷാ​ജി​യു​ടെ വി​യോ​ഗം നാ​ടി​നെ​യൊ​ന്നാ​കെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഷാ​ജി. ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് മാ​ത്ര​മാ​ണ് കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്. ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ്, ട്രോ​മ കെ​യ​ർ, ആ​ർ​ജി​ആ​ർ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.