ട്രി​പ്പി​ൾ ലേ​ാക്ഡൗ​ണ്‍ റ​ബ​ർ ക​ർ​ഷ​ക​രെ​യും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു
Thursday, May 20, 2021 12:00 AM IST
എ​ട​ക്ക​ര: ജി​ല്ല​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ചെ​റു​കി​ട, നാ​മ​മാ​ത്ര റ​ബ​ർ ക​ർ​ഷ​കർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. മ​ര​ങ്ങ​ൾ റെ​യി​ൻ ഗാ​ർ​ഡിം​ഗ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് റ​ബ​ർ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. ട്രിപ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​തോ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ റെ​യി​ൻ ഗാ​ർ​ഡിം​ഗ് ന​ട​ത്തു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ക്കാ​ൻ അ​നു​മ​തി ഇ​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി.
മേയ് മു​പ്പ​ത്തി​യൊ​ന്നി​ന് കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്.
ലോ​ക്ക് ഡൗ​ണി​ന് പു​റ​മെ ഒ​രാ​ഴ്ച​യാ​യി ന്യൂ​ന​മ​ർ​ദം മൂ​ല​മു​ള്ള മ​ഴ​യും ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കാ​ത്ത​തി​നാ​ൽ റെ​യി​ൻ ഗാ​ർ​ഡിം​ഗ് വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്ന് തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ൽ ഉ​റ​പ്പു​മി​ല്ല.
ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര​ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്നാ​ണ് റ​ബ​ർ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. റ​ബ​ർ സം​ഭ​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും ടാ​പ്പിം​ഗ് ന​ട​ത്തി ഷീ​റ്റു​ക​ൾ ശേ​ഖ​രി​ച്ച് ലോ​ക്ക് ഡൗ​ണ്‍ മാ​റു​ന്ന മു​റ​യ്ക്ക് വി​ൽ​പ​ന ന​ട​ത്താ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.